Connect with us

National

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികള്‍ പിടിയില്‍

Published

|

Last Updated

ലക്‌നോ: ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികള്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍. ഷഹാറന്‍പൂരില്‍ നിന്ന് തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. കശ്മീര്‍ കുല്‍ഗാം സ്വദേശി ഷാഹ്‌നവാസ്, പുല്‍വാമ സ്വദേശി ആഖിബ് എന്നിവരാണ് പിടിയിലായത്.

യുപി പോലീസ് മേധാവി ഒപി സിംഗാണ് ഇക്കാര്യമറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പാണോ ഇവര്‍ എത്തിയതെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി.