Connect with us

Kerala

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം

Published

|

Last Updated

പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ ഉണ്ടായ തീപ്പിടിത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപ്പിടിത്തം. തീപ്പിടിത്തത്തെത്തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മാറ്റി. ഇവിടെയുണ്ടായിരുന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടുത്തത്തിന് കാരണമെന്നറിയുന്നു. രാവിലെ 11ഓടെയാണ് ജനറേറ്റര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. എന്നാല്‍ ജനറേറ്റര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം അറിവായിട്ടില്ല. ജനറേറ്ററിന് കാലപ്പഴക്കമുണ്ടെന്നാണ് അറിയുന്നത്.

ഏറെ തിരക്കേറിയ സമയത്താണ് സംഭവം. ആളപായമുണ്ടായതായി അറിവായിട്ടില്ല. പെരിന്തല്‍മണ്ണയില്‍നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. താഴത്തെ നിലയിലാണ് തീപ്പിടിച്ചത്. ഇവിടെനിന്നും മാറ്റിയ രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍: