ബംഗ്ലാദേശില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; 69 പേര്‍ വെന്തുമരിച്ചു

Posted on: February 21, 2019 9:51 am | Last updated: February 21, 2019 at 11:58 am

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 69 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ ചൗക്ക്ബസാര്‍ ഏരിയയിലുള്ള ഗൗഡൗണില്‍ ഇന്നലെ രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2010ല്‍ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 120 പേര്‍ മരിച്ചിരുന്നു.