Connect with us

Kerala

കേരള മുസ്‌ലിം ജമാഅത്ത്: ശരീഅത്ത് വിശദീകരണ സംഗമങ്ങള്‍ നൂറ് കേന്ദ്രങ്ങളില്‍

Published

|

Last Updated

കാസര്‍കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശരീഅത്തും ഭരണഘടനാ അവകാശങ്ങളും എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ വിശദീകരണ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30ന് മഞ്ചേശ്വരം മള്ഹറില്‍ നടക്കും.
നാളെയും മറ്റന്നാളും കാസര്‍കോട്ടെ ഒമ്പത് കേന്ദ്രങ്ങളില്‍ വിശദീകരണ സംഗമങ്ങള്‍ നടക്കും.

തിരുവന്തപുരത്ത് നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിനായി ജില്ലയിലെ യൂനിറ്റുകള്‍ വഴി സമാഹരിക്കുന്ന ഒരു കോടി രൂപയുടെ ഫണ്ട് സംഗമങ്ങളില്‍ വെച്ച് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും. ഓരോ പ്രവര്‍ത്തകനും ഒരു ദിനവരുമാനം സംഭവാന ചെയ്തു കൊണ്ടാണ് ഫണ്ട് സമാഹരിക്കുന്നത്.
നാളെ വൈകിട്ട് നാലിന് ഉപ്പള വ്യാപാര ഭവനിലും ആറിന് കുമ്പള പുത്തിഗെ മുഹിമ്മാത്തിലും ശരീഅത്ത് വിശദീകരണ സംഗമങ്ങള്‍ നടക്കും. 23ന് ഉച്ചക്ക് രണ്ടിന് ബദിയടുക്ക ഫാറൂഖിയ്യാ സെന്ററിലും ഉദുമയില്‍ ചട്ടഞ്ചാല്‍ വ്യാപാര ഭവനിലും സംഗങ്ങള്‍ നടക്കും. നാലിന് മുള്ളേരിയ്യ അഹ്ദല്‍ സെന്ററിലും കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷനലിലും ആറിന് കാസര്‍കോട് സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ മുജമ്മഇലും സംഗമങ്ങള്‍ നടക്കും.

22ന് ഉച്ചക്ക് മഞ്ചേശ്വരത്ത് നടക്കുന്ന ഉദ്ഘാടനം സമ്മേളനം എസ് എം എ സംസ്ഥാന പ്രസിഡന്റ് കട്ടിപ്പാറ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാ ധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പ്രൊ. യു സി അബ്ദുല്‍ മജീദ്, മുഹമ്മദ് പറപൂര്‍, ബി എസ് അബ്ദുല്ല്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, ഹാമിദ് ചൊവ്വ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സുലൈമാന്‍ കരിവള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, സി എന്‍ ജഅ്ഫര്‍, അശ്രഫ് സഅദി ആരിക്കാടി, മുക്രി ഇബ്രാഹീം ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, ഇബ്രാഹിം ഹാജി ഉപ്പള തുടങ്ങിയവര്‍ പ്രസംഗിക്കും.കശ്മീരില്‍ ഭീകരരുടെ ഒളിയാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീര ജവാന്മാര്‍ക്ക് സംഗമങ്ങളില്‍ ആദരാഞ്ജലിയര്‍പ്പിക്കും. നാടിന്റെ രക്ഷക്ക് കാവലിരിക്കുന്ന സൈന്യത്തിന് സംഗമങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.

---- facebook comment plugin here -----

Latest