Connect with us

Gulf

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ലെവി ഒഴിവാക്കണം: ശൂറാ കൗണ്‍സില്‍

Published

|

Last Updated

ദമ്മാം:രാജ്യത്തെ ഇടത്തരം ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെമേല്‍ ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്നു.നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. സ്വദേശിവത്കരണം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളേതെന്ന് കണ്ടെത്തി അത്തരം സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കണം.

രാജ്യത്തിന്റെ വളര്‍ച്ചക്ക് വളെ വലിയ പങ്കാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അതേ സമയം 2018 ലെവി ഇന്‍വോയ്‌സ് തുക മടക്കി നല്‍കുന്നതിനും തുക അടക്കാത്തവര്‍ക്ക് ഒഴിവാക്കുന്നതിനുമായുള്ള രജിസ്റ്ററേഷന്‍ ആരംഭിച്ചതായി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉടന്‍ ഓണ്‍ ലൈന്‍ മുഖേന രജിസ്റ്ററേഷന്‍ നടത്താന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

Latest