Connect with us

National

ബാബ്‌രി കേസ്: സുപ്രീം കോടതി ഫെബ്രുവരി 26ന് വാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ ഫെബ്രുവരി 26ന് സുപ്രീം കോടതി വാദം കേള്‍ക്കും. രാവിലെ 10.30നാണ് കേസ് പരിഗണനക്കെടുക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബഞ്ചിലുള്ളത്.

കേസില്‍ ജനുവരി 29ന് വാദം കേള്‍ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജസ്റ്റിസ് എസ് എ ബോബ്‌ഡേ സ്ഥലത്തില്ലാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ബഞ്ചില്‍ നേരത്തെ അംഗമായിരുന്ന യു യു ലളിത് പിന്മാറുകയും ബഞ്ച് പുനസ്സംഘടിപ്പിച്ചപ്പോള്‍ ജസ്റ്റിസ് എന്‍ വി രമണയെ ഒഴിവാക്കുകയും ചെയ്തിരുന്നു.