പൊന്ന് പോയ പോക്കേ…. കാല്‍ലക്ഷവും കടന്ന് സ്വര്‍ണക്കുതിപ്പ്

Posted on: February 20, 2019 12:17 pm | Last updated: February 20, 2019 at 4:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇതാദ്യമായി കാല്‍ലക്ഷം കടന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്. ഗ്രാമിന് 30 രൂപയുടെയും പവന്‍ 240 രൂപയുടേയും വര്‍ധനവാണ് ഇന്നുണ്ടായത്.

ആഗോള വിപണിയിലുണ്ടായ വില വര്‍ധനവും വിവാഹ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയും വില വര്‍ധിക്കാന്‍ ഇടയാക്കി.