പ്രീതാ ഷാജിയുടെ വീട് ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

Posted on: February 19, 2019 2:33 pm | Last updated: February 19, 2019 at 7:11 pm

കൊച്ചി: വായ്പ കുടിശ്ശികയായതിന്റെ പേരില്‍ ബേങ്ക് ലേലം ചെയ്ത് വിറ്റ പ്രീതാ ഷാജിയുടെ വീട് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടര കോടി രൂപ വിലമതിക്കുന്ന വീട് 37.8 ലക്ഷം രൂപക്ക് ലേലത്തില്‍ വിറ്റ ബേങ്കിന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്‍രെ ഉത്തരവിറങ്ങി എട്ട് വര്‍ഷത്തിന് ശേഷം നടത്തിയ ലേല നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

43.35 ലക്ഷം രൂപ ബേങ്കിന് നല്‍കി പ്രീതക്ക് വീട് വീണ്ടെടുക്കാം. എന്നാല്‍ ഒരു മാസത്തിനകം ബേങ്ക് നിര്‍ദേശിച്ച തുക കെട്ടിവെക്കണമെന്നും അല്ലാത്ത പക്ഷം ബേങ്കിന് പുതിയ ലേല നടപടി തുടങ്ങാമെന്നും ഉത്തരവിലുണ്ട്.