വസന്തകുമാറിന്റെ കുടുംബത്തിന് ₹25 ലക്ഷം നല്‍കും; ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും

Posted on: February 19, 2019 11:01 am | Last updated: February 19, 2019 at 1:09 pm

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് ₹25 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വസന്തകുമാറിന്റെ ഭാര്യയുടെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താനും തീരുമാനമായി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇതിന് പുറമെ കുടുംബത്തിന് വീട് വെച്ച് നല്‍കാനും തീരുമാനിച്ചു. കൊല്ലപ്പെട്ട മലയാളി ഹവില്‍ദാര്‍ വിവി വസന്തകുമാര്‍ വയനാട് ലക്കിടി സ്വദേശിയാണ്. മാതാവും ഭാര്യയും എട്ടും അഞ്ചും വയസുമുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഫെബ്രവരി 14നാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. വസന്തകുമാറടക്കം 40 സിആര്‍പിഎഫ് ജവാന്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്.