Connect with us

National

കേന്ദ്രത്തിന് റിസര്‍വ് ബാങ്ക് 28000 കോടി രൂപ ഇടക്കാല ഡിവിഡന്റ് നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് കേന്ദ്ര ഗവണ്‍മെന്റിന്‍് ഇടക്കാല ഡിവിഡന്റായി 28,000 കോടി രൂപ നല്‍കും. ഇതിന് റിസര്‍വ് ബാങ്ക് ഗവേര്‍ണിംഗ് ബോഡി അനുമതി നല്‍കി. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആര്‍ബിഐ കേന്ദ്രത്തിന് മുന്‍കൂറായി ലാഭവിഹിതം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 10,000 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതമാണ് ആര്‍ബിഐ നല്‍കിയത്.

ആര്‍ബിഐയുടെ സഹായം ലഭിക്കുന്നത് മാര്‍ച്ച് 31 വരെയുള്ള ബജറ്റ് ഗ്യാപ്പ് ഇല്ലാതാക്കാന്‍ സര്‍ക്കാറിനെ സഹായിക്കും. ലോക് സഭ ഇലക്ഷന്‍ മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടു കാര്യങ്ങളാണ് പ്രധാനമായും ധനക്കമ്മിക്ക് കാരണം. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നും , കൂടാതെ ബാങ്ക് / പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----