പര്‍ദ ധരിച്ച് സ്ത്രീകളുടെ കുളിമുറിയില്‍ കയറിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Posted on: February 18, 2019 2:11 pm | Last updated: February 18, 2019 at 2:11 pm

പനാജി: പര്‍ദ ധരിച്ച് സ്ത്രീകളുടെ കുളിമുറിയില്‍
കയറിയ സര്‍ക്കാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഗോവയില്‍ പനാജിയിലെ കഡംബ ബസ് സ്റ്റാന്‍ഡിനകത്താണ് സംഭവം. തിസ്‌വാദിയിലെ മെര്‍സിസ് നിവാസി വിര്‍ജില്‍ ഫെര്‍ണാണ്ടസ് ആണ് പിടിയിലായത്. ഇയാളെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു.

ബുര്‍ഖ ധരിച്ച് കുളിമുറിയില്‍ കയറിയ ഫെര്‍ണ്ടാണ്ടസ് കുറച്ചു സമയത്തിനു ശേഷം പുറത്തു വരികയായിരുന്നുവെന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിവേക് ഹാലങ്കാര്‍ പറഞ്ഞു. ഫെര്‍ണാണ്ടസ് നടന്നു പോകുമ്പോള്‍ അസ്വാഭാവികത തോന്നിയ പ്രദേശത്തുകാര്‍ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വിഭാഗത്തിലെ ജീവനക്കാരനാണ്.