ബി ജെ പി പുറത്താക്കിയ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍

Posted on: February 18, 2019 12:52 pm | Last updated: February 24, 2019 at 5:09 pm

ന്യൂഡല്‍ഹി: ബി ജെ പിയില്‍ നിന്ന് പുറത്താക്കിയ എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ബിഹാറിലെ ദര്‍ബന്‍ഗയില്‍ നിന്നുള്ള എം പിയായ ആസാദിനെ ബി ജെ പി പുറത്താക്കിയത്.

കഴിഞ്ഞാഴ്ച തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും 40 സൈനികര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണവും ദുഃഖാചരണവും മൂലം മാറ്റിവെക്കുകയായിരുന്നുവെന്ന് ആസാദ് വ്യക്തമാക്കി.