വ്യവസായിയില്‍നിന്നും പണം തട്ടിയ കേസ്; സരിത എസ് നായരേയും ബിജു രാധാകൃഷ്ണനേയും വെറുതെവിട്ടു

Posted on: February 18, 2019 12:23 pm | Last updated: February 18, 2019 at 12:53 pm

തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി രാധാകൃഷ്ണനെ കബളിപ്പിച്ചുവെന്ന കേസില്‍ സരിതാ നായരേയും ബിജു രാധാകൃഷ്ണനേയും കോടതി വെറുതെ വിട്ടു. ടി സി മാത്യുവില്‍നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവരേയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കാന്‍ പോവുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നും മാത്യുവിനോട് സരിതയും ബിജുവും ആവശ്യപ്പെട്ടു. രണ്ട് ജില്ലകളില്‍ സോളാര്‍ ഉപകരണ മൊത്തവിതരണാവകാശവും മാത്യുവിന് ഇരുവരും വാഗ്ദാനം ചെയ്തു. ഇതിന്റെ പേരില്‍ ഒരുകോടി ആഞ്ച് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു കേസ്. 2013ലാണ് കേസിനാസ്പദമായ സംഭവം.