പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമം: ചെന്നിത്തല

Posted on: February 17, 2019 11:37 pm | Last updated: February 17, 2019 at 11:37 pm

കൊച്ചി: ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പെരിയയിലെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മാണ് കൊലക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമല്ല പെരിയ. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണവും കൊലപാതകവും നടന്നത്. പോലീസിനെ നിര്‍വീര്യമാക്കി കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ കൊലപാതക പരമ്പര നടത്തുകയാണ്. ഇതിനെ ശക്തമായ നേരിടും. പ്രതികളെ അടിയന്തരമായി കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.