പുല്‍വാമ ഭീകരാക്രമണം: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Posted on: February 17, 2019 11:17 pm | Last updated: February 17, 2019 at 11:17 pm

ജിദ്ദ : രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആദരാഞ്ജലി അര്‍പ്പിച്ചു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് അനുശോചന സന്ദേശം വായിച്ചു . ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു