തന്റെ കരിയര്‍ നശിപ്പിക്കാന്‍ മഞ്ഞപ്പട ശ്രമിക്കുന്നു: സികെ വിനീത്

Posted on: February 17, 2019 8:16 pm | Last updated: February 18, 2019 at 9:45 am

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി മുന്‍ മുന്നേറ്റ താരവും ഇപ്പോള്‍ ചെന്നൈയിന്‍ ടീമംഗവുമായ സികെ വിനീത്. ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് ആരാധകര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് ആരോപിച്ചു.

മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം താല്‍പര്യ പ്രകാരമല്ല. കണക്കില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലാണെന്നും വിനീത് പറഞ്ഞു.