‘എന്റെയുള്ളില്‍ ജ്വലിക്കുന്ന ഒരു തീനാളമുണ്ട്’- പ്രധാനമന്ത്രി നരേന്ദ്ര മോദി

Posted on: February 17, 2019 8:04 pm | Last updated: February 17, 2019 at 9:20 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ വേദനയും രോഷവും പൊതുവേദിയില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെയുള്ളില്‍ കത്തി ജ്വലിക്കുന്ന ഒരു തീ നാളമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്.എന്റെ എല്ലാ പ്രാര്‍ഥനയും സല്യൂട്ടും വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടേയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യത്തെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ ക്ഷമപാലിക്കണം. വീരമൃത്യുവരിച്ചവരുടെ ത്യാഗം വെറുതെയാകില്ല. നമുക്ക് നേരെ നിറയൊഴിക്കുന്നവരേയും നമ്മുടെ സൈനികരെ ലക്ഷ്യം വെക്കുന്നവര്‍ക്ക് തോക്കുകളും ബോംബുകളും നല്‍കുന്നവരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.