ജമ്മുവിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു; നടപടി ക്രമസമാധനനില കണക്കിലെടുത്തെന്ന് പോലീസ്

Posted on: February 17, 2019 6:54 pm | Last updated: February 18, 2019 at 9:45 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുടെ ഓഫീസ് പോലീസ് സീല്‍ ചെയ്തു. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തന് തൊട്ട് മുമ്പാണ് പോലീസ് നടപടി. ക്രമസമാധാനനി്‌ല കണക്കിലെടുത്താണ് ഓഫീസ് സീല്‍ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പാകിസ്ഥാനില്‍നിന്നും പാക് ചാര സംഘടനയില്‍നിന്നും ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് ഭീകരാക്രമണത്തിന് ശേഷം കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.