പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു

Posted on: February 17, 2019 2:05 pm | Last updated: February 17, 2019 at 2:10 pm

തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിച്ചു. എന്നാല്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ടൈംടേബിളില്‍ യാതൊരുവിധ മാറ്റമില്ല. പുതുക്കിയ ഒന്നാംവര്‍ഷ ടൈംടേബിള്‍ ചുവടെ.

മാര്‍ച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം 11 ന് ആന്ത്രപ്പോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, മാത്തമറ്റിക്സ്, സംസ്‌കൃതം ശാസ്ത്ര, 13 ന് പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ്, 14 ന് സോഷ്യല്‍ വര്‍ക്ക് 18 ന് പാര്‍ട്ട്-രണ്ട് ഭാഷകള്‍, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (പഴയത്), കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 19 ന് ജോഗ്രഫി, സൈക്കോളജി, മ്യൂസിക് 20 ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നോളജി (പഴയത്), ഇലക്ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കല്‍ സയന്‍സ്, 21 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയന്‍സ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്, 25 ന് അക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പാര്‍ട്ട്-മൂന്ന് ഭാഷകള്‍, സംസ്‌കൃതം, സാഹിത്യം, 26 ന് സോഷ്യോളജി, 27 ന് ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഫിസിക്സ്.