Kerala
കശ്മീര്‍ ഭീകരാക്രമണം പ്രതിഷേധാര്‍ഹം: ഐ സി എഫ്
ദ
ദമ്മാം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഐ സി എഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താമെന്ന് കരുതുന്ന ശക്തികളെ ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും. തീവ്രവാദത്തിന് മതവും ജാതിയുമില്ല . കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. നിസാര്‍ കാട്ടില്‍, ഉമര്‍ സഖാഫി മൂര്‍ക്കനാട്, ഷൗക്കത്ത് സഖാഫി, കോയ സഖാഫി, അശ്‌റഫ് കരുവന്‍ പൊയില്‍, അന്‍വര്‍ കളറോഡ്, ബഷിര്‍ ഉള്ളണം, ശരീഫ് മണ്ണൂര്‍ സംസാരിച്ചു.
---- facebook comment plugin here -----



