ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

Posted on: February 15, 2019 10:39 pm | Last updated: February 15, 2019 at 10:39 pm

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ജവാന്മാരുടെ മൃതദേഹം ന്യൂഡല്‍ഹിയില്‍ എത്തിച്ചു. പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.

കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.