സൈനികരുടെ ജീവന് പോലും സുരക്ഷിതത്വം കൊടുക്കാനാകാത്ത മോദി എങ്ങിനെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക? : കോടിയേരി

Posted on: February 15, 2019 12:09 pm | Last updated: February 15, 2019 at 12:09 pm

തിരുവനന്തപുരം: നമ്മുടെ സൈനികരുടെ ജീവന് പോലും സുരക്ഷിതത്വം കൊടുക്കാനാകാത്ത നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാറിനും എങ്ങിനെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത രാജ്യത്തിനുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആ കടമ നിറവേറ്റണമെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.