Connect with us

Kerala

പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; ശഫീഖ് അല്‍ ഖാസിമിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

Published

|

Last Updated

തിരുവനന്തപുരം: 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇമാം കൗണ്‍സില്‍ മുന്‍ സംസ്ഥാന സമിതി അംഗം ശഫീഖ് അല്‍ ഖാസിമിക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയപ്പോള്‍ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗ കേസ് ചുമത്തിയത്.

ശഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. എസ്എടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ചൈല്‍ഡ് ലൈനിനും പോലീസിനുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് ഡിവൈഎസ്പി അശോകന്‍ പറഞ്ഞു. മാതാവിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി ഇതുവരെ മൊഴിനല്‍കാതിരുന്നത്. പിതാവിനൊപ്പമേ ഇനി പെണ്‍കുട്ടിയെ അയക്കുകയുള്ളൂ എന്നും ഡിവൈഎസ്പി വ്യക്തമാക്കി.

അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും പരാതി നല്‍കിയ പള്ളി പ്രസിഡന്റ് സിപിഎം പ്രവര്‍ത്തകനാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. എസ്ഡിപിഐ വേദിയില്‍ പ്രസംഗിച്ചതിന് തന്നോട് സിപിഎമ്മിന് വൈരാഗ്യമുണ്ട്. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഇയാള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോക്‌സോ കേസ് ചുമത്തിയതിന് പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോയ സാഹചര്യത്തിലാണിത്. ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ശഫീഖ് അള്‍ ഖാസിമിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പോലീസിന് കൈമാറി.