ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുരസ്‌കാരം നേടി കേരള പോലീസ്

Posted on: February 13, 2019 1:55 pm | Last updated: February 13, 2019 at 1:55 pm

ദുബൈ: ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുരസ്‌കാരം നേടി കേരള പോലീസ്. മൊബൈല്‍ ഗെയിമിലൂടെ ബോധവത്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്‌ക്കാരം. സുരക്ഷിത ഡ്രൈവിംഗിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പോലീസിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെ നിരവധി പ്രമുഖ ഏജന്‍സികളുടെയും, രാജ്യങ്ങളുടെയും എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്. യു. എ. ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ അല്‍ നഹ്‌യാനില്‍ നിന്ന് കേരള പോലീസ് ആംഡ് ബറ്റാലിയന്‍ ഡി ഐ ജി പി പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.