Connect with us

Education

എന്‍ ടി എസ് ഇ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്സിഇആര്‍റ്റി) ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 18 ന് നടത്തിയ 2018-19 വര്‍ഷത്തെ നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്ഇ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.scert.kerala.gov.in ലൂടെ ഫലം അറിയാം.

നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ സംസ്ഥാനതല പരീക്ഷയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ അംഗീകൃത സ്‌കൂളുകളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരീക്ഷ. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്റ്റര്‍ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസില്‍ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിച്ചിരുന്നു. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.

120 മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളാണ് എന്‍ ടി എസ് ഇ പരീക്ഷക്കുള്ളത്. ഒന്നാമത്തെ പേപ്പര്‍ സ്‌കോളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ (എസ്എടി) ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയില്‍ 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പര്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ (എംഎടി) മനോനൈപുണി പരിശോധിക്കുന്ന 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും.

സംസ്ഥാനതല എന്‍ട്രന്‍സ് പരീക്ഷാ വിജയികളെ ഉള്‍പ്പെടുത്തി ദേശീയതല പരീക്ഷ 2019 മേയ് 12 ന് നടത്തി അതില്‍ ജയിക്കുന്നവര്‍ക്കാണ് ഉന്നതപഠനംവരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ഫലം അറിയാന്‍ സന്ദര്‍ശിക്കുക:

🌐 www.scert.kerala.gov.in

Latest