പ്രിയങ്കക്ക് കിഴക്കന്‍ യു പിയിലെ 41 മണ്ഡലങ്ങളുടെ ചുമതല

Posted on: February 13, 2019 10:11 am | Last updated: February 13, 2019 at 10:11 am

ന്യൂഡല്‍ഹി: കിഴക്കന്‍ യു പിയിലെ 41 മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ മേല്‍നോട്ട ചുമതല ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു നല്‍കി എ ഐ സി സി. പടിഞ്ഞാറന്‍ യു പിയുടെ ഉത്തരവാദിത്തമുള്ള ജ്യോതിരാദിത്യ സിന്ധ്യക്ക് 39 മണ്ഡലങ്ങളാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ച, പാര്‍ട്ടി ചുമതലാ വിഭജനം രേഖപ്പെടുത്തിയ പട്ടിക ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചൊവ്വാഴ്ച പുറത്തിറക്കി.

കിഴക്കന്‍ യു പിയെ ഇളക്കിമറിക്കാനായാല്‍ സംസ്ഥാനത്തെ പൂര്‍ണമായി വരുതിയിലാക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. നിലവില്‍ അമേത്തിയും റായ്ബറേലിയും ഒഴികെയുള്ള ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നിര്‍ജീവാവസ്ഥയിലാണ്.