ന്യൂസ് ചാനല്‍ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: February 12, 2019 10:56 am | Last updated: February 12, 2019 at 12:47 pm

കണ്ണൂര്‍: ജോലി കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്ന ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍(35) ആണ് മരിച്ചത്.

പ്രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം. പുലര്‍ച്ച് രണ്ട് മണിയോടെ പാപ്പിനിശ്ശേരിയില്‍വെച്ചാണ് അപകടം. അപകടം നടന്ന് മുക്കാല്‍ മണിക്കൂറിന് ശേഷം എത്തിയ കാര്‍ യാത്രക്കാരാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും