Connect with us

Kerala

ശബരിമല നട ഇന്ന് തുറക്കും; സുരക്ഷക്കായി വിന്യസിച്ചത് 3000ത്തോളം പോലീസുകാരെ

Published

|

Last Updated

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ 3000ത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

ശബരിമലയിലെ യുവതീപ്രവേശന വിധി പുനപരിശോധിക്കണമോയെന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരാനിരിക്കെയാണ് ഇന്ന് ശബരിമല നട തുറക്കുന്നത്. മൂന്ന് എസ്പിമാര്‍ക്കാണ് നിലക്കല്‍,പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളെ നിലക്കല്‍വരെയെ കടത്തിവിടൂ.