നിയമ പോരാട്ടം തുടരുമെന്ന് ശുക്കൂറിന്റെ മാതാവ്

Posted on: February 12, 2019 12:09 am | Last updated: February 12, 2019 at 12:09 am
SHARE

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് മാതാവ് പി സി ആത്തിക്ക. സി ബി ഐ അന്വേഷിക്കണമെന്നഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സി ബി ഐ കോടതിയില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും.

എത്ര വൈകിയാലും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എല്ലാ നേരവും ദൈവത്തോട് പ്രാര്‍ഥിക്കുന്നതും ഇതു തന്നെയാണ്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
ആദ്യം അന്വേഷിച്ച വളപട്ടണം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നീതി ലഭിക്കുന്നതു വരെ നിയമ പേരാട്ടം തുടരുമെന്നും ആത്തിക്ക വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here