Connect with us

National

ട്വിറ്ററിലും തരംഗമായി പ്രിയങ്കാ ഗാന്ധി; ഫോളോവേഴ്‌സ് ഒരു ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വന്‍ വരവേല്‍പ്പ്. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ലക്‌നോയില്‍ ഇന്ന് സംഘടിപ്പിച്ച റോഡ് ഷോക്ക് തൊട്ടുമുമ്പാണ് പ്രിയാങ്കാ ഗാന്ധി അക്കൗണ്ട് തുടങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിക്കുകയും പ്രവര്‍ത്തകരോട് പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ പ്രിയങ്കാ ഗാന്ധി ട്വീറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ആയിരങ്ങള്‍ പ്രിയങ്കാ ഗാന്ധിയുടെ ട്വിറ്റര്‍ പിന്തുടര്‍ന്നുവരികയാണ്.

ഏഴ് പേരെയാണ് പ്രിയങ്ക ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്, കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുജേവാല, അലോക് ഗെലോട്ട് എന്നിവയാണ് അവ. എണ്‍പത്തിനാല് ലക്ഷത്തോളം പേര്‍ രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.