കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനക്കു സമ്മതം അറിയിച്ച് സുഹൃത്തുക്കളായ ഏഴുപേര്‍

Posted on: February 8, 2019 10:21 pm | Last updated: February 8, 2019 at 10:31 pm

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഏഴു പേരെ സി ബി ഐ നുണപരിശോധനക്കു വിധേയമാക്കും. നടന്‍ ജാഫര്‍ ഇടുക്കി, സാബുമോന്‍, സി എ അരുണ്‍, എം ജി വിപിന്‍, ജോബി സെബാസ്റ്റിയന്‍, കെ സി മുരുകന്‍, അനില്‍ കുമാര്‍ എന്നിവരെയാണ് നുണപരിശോധനക്കു വിധേയമാക്കുക.

പരിശോധനക്ക് സമ്മതമാണെന്ന് ഏഴു പേരും വെള്ളിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി അറിയിച്ചു. ഇവര്‍ നേരത്തെ സമ്മതപത്രം എഴുതി നല്‍കിയതോടെ പരിശോധനക്ക് അനുമതി തേടി സി ബി ഐ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഏഴു പേര്‍ക്കും സമന്‍സ് അയക്കുകയും നിലപാട് അറിയിക്കാന്‍ വിളിച്ചു വരുത്തുകയുമായിരുന്നു.