കോഴിക്കോട് മുക്കത്ത് വാഹനാപകടത്തില്‍ രണ്ട് മരണം

Posted on: February 7, 2019 2:03 pm | Last updated: February 7, 2019 at 2:03 pm

കോഴിക്കോട്: മുക്കത്ത് എന്‍ഐടിക്ക് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മുക്കം ചേന്ദമംഗലൂര്‍ സ്വദേശി വികെ ഇസ്മായില്‍(53), പേരാമ്പ്ര ഏരോത്ത് ഗാര്‍ഡന്‍ ഹൗസില്‍ മുഹമ്മദ് താജുദ്ദീന്‍(32) എന്നിവരാണ് മരിച്ചത്.

ഇരുവരും ചേന്ദമംഗലൂര്‍ കെസി ഫൗണ്ടേഷനിലെ ജീവനക്കാരാണ്. ഇന്ന് രാവിലെയായിരുന്നു അപകടം. കോഴിക്കോടുനിന്നും മുക്കത്തേക്ക് പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.