Connect with us

National

റിസര്‍വ്വ് ബേങ്ക് റിപ്പോ നിരക്ക് കുറച്ചു; വായ്പ പലിശ നിരക്ക് കുറയും

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പുതിയ വായ്പ നയപ്രകാരം റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്‍രെ കുറവാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് കുറച്ചതോടെ ബേങ്കുകളിലെ വായ്പ പലിശ നിരക്കില്‍ കുറവ് വരും. വാണിജ്യ ബേങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. അതേ സമയം റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനമായി തുടരും. ധനഅവലോകന സമതിയിലെ രണ്ട് അംഗങ്ങള്‍ നിരക്ക് കുറക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായ്പ പലിശ നിരക്ക് കുറച്ചെന്ന് ആര്‍ബിഐ വിശദീകരിച്ചു. റിയല്‍ എസ്റ്റേറ്റ്, ഓട്ടോ, ബേങ്കിംഗ് മേഖലയില്‍ ആര്‍ബിഐയുടെ പുതിയ വായ്പാ നയം സ്വാധീനം ചെലുത്തും. ശക്തികാന്ത് ദാസ് പുതിയ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിക്കുന്നത്.