വാദ്രക്കെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് പ്രിയങ്ക

Posted on: February 6, 2019 9:02 pm | Last updated: February 7, 2019 at 11:21 am

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ ഡി) റോബര്‍ട്ട് വാദ്രക്കൊപ്പം എത്തിയതിനെ ന്യായീകരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ പകപോക്കലാണ് കേസിനു പിന്നിലെന്നും താന്‍ ഭര്‍ത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ തന്നെയാണ് ഒപ്പമെത്തിയതെന്നും ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് 3.45ഓടെയാണ് വാദ്രയും പ്രിയങ്കയും ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത്. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വധേരക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു. കേസില്‍ വാദ്രക്ക് ഫെബ്രുവരി 16 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.