Connect with us

International

നിലപാട് ആവര്‍ത്തിച്ച് ട്രംപ്; എന്തൊക്കെ സംഭവിച്ചാലും മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കും

Published

|

Last Updated

വാഷിങ്ടണ്‍: എന്തൊക്കെ സംഭവിച്ചാലും മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമനാനുസൃതം വരാമെന്നും ട്രംപ് വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് ദ യൂണിയനില്‍ മതില്‍നിര്‍മാണം സംബന്ധിച്ച് വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഈ മുറിയിലുള്ളവര്‍ മതിലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. എന്നാലത് ഞാന്‍ പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു.

മതില്‍നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തരാവസ്ഥതന്നെ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ട്രഷറി സംവിധാനം നിലക്കുകയും ഭരണപ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഇത് എട്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്തിരുന്നു. അനധിക്യത കുടിയേറ്റം തടയാനാണ് ട്രംപ് മതില്‍ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്.