റെഡ്മി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Posted on: February 5, 2019 9:07 pm | Last updated: February 5, 2019 at 9:07 pm

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ റെഡ്മി മോഡല്‍ ഫോണുകള്‍ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു. റെഡ്മി 6, റെഡ്മി 6 പ്രൊ, റെഡ്മി 6എ മേഡാലുകള്‍ക്കാണ് ആനുകൂല്യം. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് പ്രത്യേക കിഴിവ് ലഭിക്കുക. ഈ മോഡലുകള്‍ക്ക് 500 രൂപ മുതല്‍ 2000 രൂപ വരെ കിഴിവുണ്ട്.

4 ജിബി റാം/64 ജിബി സ്‌റ്റോറേജോട് കൂടിയ റെഡ്മി 6 പ്രൊക്ക് 10,999 രൂപയാണ് വില. 12,999 രൂപയാണ് ഇതിന്റ യഥാര്‍ഥ വില. ഇതേ ഫോണിന്റെ മൂന്ന് ജിബി റാം 32 ജിബി റോം വേരിയന്റിന് 10,999 രൂപയില്‍ നന്ന് 8,999 രൂപയായി വില കുറഞ്ഞു. റെഡ്മി എ (രണ്ട് ജിബി റാം, 32 ജിബി റോം) യുടെ വില 9499 രൂപയില്‍ നിന്ന് 8499 രൂപയായി കുറയും.

കുറഞ്ഞ വിലക്ക് കൂടുതല്‍ ഫീച്ചറുകളുമായാണ് റെഡ്മി ഇന്ത്യന്‍ വിപണി പിടിച്ചത്. ഇതിന് തടയിടാന്‍ കുറഞ്ഞ വിലയില്‍ സാംസംഗ് എം സീരീസ് അവതരിപ്പിച്ചിരുന്നു. ഇത് ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനാണ് റെഡ്മിയുടെ പ്രത്യേക വിലക്കിഴിവ്.