സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി: മന്ത്രി ജി സുധാകരനെതിരെ കേസെടുക്കണമെന്ന് കോടതി

Posted on: February 5, 2019 2:13 pm | Last updated: February 5, 2019 at 9:43 pm

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മാര്‍ച്ച് 29ന് മന്ത്രി കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അമ്പലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. വിഎസ് മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് സംഭവം. പാര്‍ട്ടിയുമായി പിണങ്ങിയ ഇവരെ മന്ത്രി ആക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി.