താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; മകളെ പിതാവ് കൊലപ്പെടുത്തി

Posted on: February 5, 2019 9:57 am | Last updated: February 5, 2019 at 12:27 pm

പ്രകാശം: ആന്ധ്രപ്രദേശില്‍ സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ പിതാവ് കൊലപ്പെടുത്തി. പ്രകാശം ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. വൈഷ്ണവി എന്ന ഇരുപതുകാരിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹപാഠിയുമായുള്ള ബന്ധത്തിന്റെ പേരിലുള്ള തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വൈഷ്ണവിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണ്. ഇയാളുമായി ബന്ധം പുലര്‍ത്തരുതെന്ന് വെങ്കറെഡ്ഡി മകള്‍ വൈഷ്ണവിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വകവെക്കാതെ ബന്ധം തുടര്‍ന്നതില്‍ പ്രകോപിതനായ വെങ്ക റെഡ്ഡി വൈഷ്ണവിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസികളാണ് വൈഷ്ണവിയെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്.