നടനായി നിലനില്‍ക്കാന്‍ ആഗ്രഹം;രാഷ്ട്രീയത്തിലേക്കില്ല:മോഹന്‍ലാല്‍

Posted on: February 4, 2019 1:07 pm | Last updated: February 4, 2019 at 3:36 pm

തിരുവനന്തപുരം: രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും നടനായി നിലനില്‍ക്കുവാനാണ് ആഗ്രഹമെന്നും നടന്‍ മോഹന്‍ലാല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മോഹന്‍ലാലിന് മേല്‍ സമ്മര്‍ദമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നടനുള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. രാഷ്ട്രീയത്തില്‍ ഈ സ്വാതന്ത്ര്യമില്ല. ഇതിന് പുറമെ തനിക്ക് രാഷ്ട്രീയമറിയില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.