Connect with us

Health

ഹൃദ്രോഗത്തിനു കാരണം കൊളസ്‌ട്രോള്‍ അല്ല: ഡോ. അസിം മല്‍ഹോത്ര

Published

|

Last Updated

കോഴിക്കോട്: ഹൃദയരോഗങ്ങള്‍ക്ക് കാരണം കൊളസ്‌ട്രോള്‍ ആണെന്നത് സമൂഹത്തില്‍ വേരൂന്നിയ വലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണെന്ന് ബ്രിട്ടനിലെ പ്രമുഖ ഹൃദയരോഗ വിദഗ്ധനും കീറ്റോ ഡയറ്റ് പ്രചാരകനുമായ ഡോ. അസിം മല്‍ഹോത്ര.

കൊളസ്‌ട്രോള്‍ അല്ല അതിലെ ട്രൈ ഗ്ലിസറൈഡ് ആണ് കുറക്കേണ്ടത്. ഹൃദ്രോഗങ്ങള്‍ കുറക്കാന്‍ ഇന്‍സുലിന്‍ പ്രതിരോധം കുറക്കുകയാണ് വേണ്ടത്. കൊളസ്‌ട്രോള്‍ കുറക്കാനുള്ള ഭക്ഷണരീതികളും മരുന്നുകളുമാണ് മാറാവ്യാധികള്‍ വ്യാപകമായി വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന എല്‍ സി എച്ച് എഫ് മെഗാസമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രക്തത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന സൂര്യകാന്തി എണ്ണ, കോണ്‍ ഓയില്‍, സോയാബിന്‍ ഓയില്‍ എന്നിവ തീര്‍ത്തും വാണിജ്യതാത്പര്യങ്ങള്‍ക്കു വേണ്ടി ബാബ രാംദേവിനെ പോലുള്ളവര്‍ പ്രോത്സാഹിപ്പിക്കുകയാണ്.

പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് മരുന്നു വ്യവസായികള്‍ ലാഭത്തിനു വേണ്ടി പല ശാസ്ത്ര സത്യങ്ങളും ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കുകയാണ്. വൈദ്യ ശാസ്ത്ര രംഗത്തെ ഗവേഷണങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പി ടി എ റഹീം എം എല്‍ എ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ സി പി മുഹമ്മദ്,ഡോ. അജ്ഞലി ഹൂഡ (ന്യൂഡല്‍ഹി), ശങ്കര്‍ ഗണേഷ് (തമിഴ്‌നാട്), ഡോ. എം കെ മുനീര്‍ എം എല്‍ എ, ലുഖ്മാന്‍ അരീക്കോട് സംസാരിച്ചു.

---- facebook comment plugin here -----

Latest