ഹിന്ദ്‌സഫര്‍: സമാപന സമ്മേളനം വിജയിപ്പിക്കുക: എസ് എം എ

Posted on: February 3, 2019 12:24 pm | Last updated: February 3, 2019 at 12:24 pm

കോഴിക്കോട്: ഈമാസം ഏഴിന് വൈകീട്ട് നാല് മുതല്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ ഹിന്ദ്‌സഫര്‍ സമാപന സമ്മേളനം വന്‍ വിജയമാക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സെന്‍ട്രല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. പ്രസ്ഥാന ചരിത്രത്തിലെ പുതിയ അധ്യായമായി ഹിന്ദ്‌സഫര്‍ രേഖപ്പെടുത്തപ്പെടുമെന്നതിനാല്‍ സമാപന സമ്മേളനം ചരിത്ര സംഭവമാക്കാന്‍ എല്ലാ മഹല്ല്, മസ്ജിദ്, മദ്‌റസ, സ്ഥാപന കമ്മിറ്റികളും എസ് എം എ ജില്ലാ, മേഖല, റീജ്യനല്‍ ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് എസ് എം എ അഭ്യര്‍ഥിച്ചു.