Connect with us

Malappuram

മൂര്‍ക്കനാട് സ്‌കൂള്‍ കടവില്‍ പുതിയ പാലം

Published

|

Last Updated

മഞ്ചേരി: പ്രളയത്തില്‍ ഒലിച്ചുപോയ മൂര്‍ക്കനാട് സ്‌കൂള്‍ കടവ് നടപ്പാലത്തിന് പകരം പുതിയ പാലം പണിയും. അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ മൂര്‍ക്കനാട് കടവില്‍ പാലം പണിയാന്‍ 3.30 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ ഇടംപിടിച്ചത്. പാലം തകര്‍ന്നതോടെ മൂര്‍ക്കനാട്ടുകാര്‍ക്ക് അരീക്കോട് ടൗണിലേക്കെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റിത്തിരിയേണ്ടിവന്നു. ബജറ്റില്‍ തുക വകയിരുത്തിയത് പ്രദേശവാസി ക ള്‍ക്ക് ആശ്വാസമായി.

കനത്ത മഴവെള്ളപ്പാച്ചിലിലാണ് ചാലിയാറിലെ അരീക്കോട് സ്‌കൂള്‍കടവ് നടപ്പാലം ഒലിച്ചുപോയത്. ഒമ്പത് കോണ്‍ക്രീറ്റ് കാലുകളും സ്റ്റീല്‍ സ്ട്രക്ചറുകളും ഉപയോഗിച്ച് 1.30 കോടി രൂപ ചെലവിലായിരുന്നു നിര്‍മാണം. ഇതില്‍ അരീക്കോട് ഭാഗത്തുനിന്നുള്ള മൂന്നാമത്തേതു മുതല്‍ മധ്യഭാഗത്തുള്ള മൂന്ന് തൂണുകളാണ്്ഒലിച്ചുപോയത്. മൂര്‍ക്കനാട്, സ്‌കൂള്‍പടി, ചേലക്കോട്, ഉള്ളുപറമ്പ്, തിരുമംഗലം പ്രദേശവാസികളെ അരീക്കോട് ടൗണുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 2009 നവംബര്‍ നാലിന് എട്ട് വിദ്യാര്‍ഥികള്‍ കടത്തുതോണി മറിഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് 2011ലാണ് ഊര്‍ങ്ങാട്ടിരി അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുമ്പുനടപ്പാലം സ്ഥാപിച്ചത്.