എസ് വൈ എസിന് പുതിയ നേതൃത്വം; സയ്യിദ് ത്വാഹ സഖാഫി പ്രസിഡണ്ട്, മജീദ് കക്കാട് ജന.സെക്രട്ടറി

Posted on: February 2, 2019 12:38 pm | Last updated: February 2, 2019 at 12:46 pm
സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, മജീദ് കക്കാട്‌, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി

കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘത്തിന് പുതിയ നേതൃത്വം. സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടിയെ പുതിയ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മജീദ് കക്കാടിനെയും തിരെഞ്ഞെടുത്തു. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ് ഫിനാന്‍സ് സെക്രട്ടറി. വൈസ്പ്രസിഡന്റ്ുമാര്‍: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി കോഴിക്കോട്. സെക്രട്ടറിമാര്‍: മുഹമ്മദ് പറവൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ പടിക്കല്‍, ആര്‍പി ഹുസൈന്‍ ഇരിക്കൂര്‍, എംഎം ഇബ്‌റാഹീം എരുമപ്പെട്ടി, എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി.

കോഴിക്കോട് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം പെി അബൂബക്കര്‍ മുസ്ലിയാരാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചത്.