National
അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍; കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി രവി പൂജാരിയെ ആഫ്രിക്കന്‍ രാഷ്ട്രമായ സെനഗലില്‍ അറസ്റ്റിലായി. സെനഗലില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരി 15 വര്‍ഷത്തിലധികമായി ഒളിവിലായിരുന്നു. പ്രതിക്കെതിരെ ബംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കൈമാറണമെന്ന് ഇന്ത്യ ഉടന്‍ ആവശ്യപ്പെട്ടേക്കും.
കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തിലും രവി പൂജാരിക്കു ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. മുംബൈയിലാണ് പൂജാരി അധോലോക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യം ഛോട്ടാ രാജന്‍ സംഘത്തിനൊപ്പമായിരുന്ന ഇയാള്‍ പിന്നീട് അതില്‍ നിന്നു വിട്ട് ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു.