യുവതിയെ വെടിവെച്ചു കൊന്ന ഭീകരര്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Posted on: February 1, 2019 4:35 pm | Last updated: February 1, 2019 at 9:24 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവതിയെ വെടിവെച്ചു കൊന്ന ഭീകരര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വെള്ളിയാഴ്ച പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോരയിലാണ് സംഭവം. ഇസ്‌റത്ത് മുനീര്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സമീപകാലത്ത് കൊല്ലപ്പെട്ട തീവ്രവാദി സീനത്തുല്‍ ഇസ്‌ലാമിന്റെ ബന്ധുവാണ് യുവതിയെന്ന് സൂചനയുണ്ട്. ഇവരുടെ മൃതദേഹം ഷോപ്പിയാനിലെ ദ്രഗഡ് പ്രദേശത്തു നിന്ന് കണ്ടെത്തി.

തോക്കു ചൂണ്ടിനില്‍ക്കുന്ന യുവാവിനു മുന്നില്‍ ഇസ്‌റത്ത് കൈകള്‍ കൂപ്പി അപേക്ഷിക്കുന്നത് ദൃശ്യത്തിലുണ്ട്. എന്നാല്‍, അത് അവഗണിച്ച് യുവാവ് ഇസ്‌റത്തിനു നേരെ രണ്ടുതവണ വെടിവെക്കുകയായിരുന്നു. ഭീകരര്‍ തന്നെയാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമാൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.