അങ്കക്കളമൊരുങ്ങുന്നു; മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

Posted on: February 1, 2019 3:17 pm | Last updated: February 1, 2019 at 3:17 pm

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതുവരെ സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.31 കോടി വനിതകളും 1.22 കോടി പുരുഷന്മാരുമാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതല്‍ വോട്ടര്‍മാരുള്ളത്. 30,47,923 പേര്‍. തിരുവനന്തപുരത്ത് 26,54,470 വോട്ടര്‍മാരാണുള്ളത്. സംസ്ഥാനത്ത് ആകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 510 എണ്ണം പുതിയതാണ്.