തിരഞ്ഞെടുപ്പ് ബജറ്റ്: മന്‍മോഹൻ സിംഗ്

Posted on: February 1, 2019 2:58 pm | Last updated: February 1, 2019 at 3:05 pm

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് ബജറ്റാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും നടത്തിയ പ്രഖ്യാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കുമെന്നും മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.