Connect with us

Kerala

മിറാഷ് വിമാനം തകര്‍ന്നു വീണ് രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ പരിശീലനപ്പറക്കലിന് ഒരുങ്ങുന്നതിനിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) മിറാഷ് 2000 വിമാനം തകര്‍ന്നു വീണ് രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു. സ്‌ക്വാഡ്രന്‍ ലീഡര്‍മാരായ നേഗി, അബ്രോള്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീഴുകയും തീപ്പിടിക്കുകയുമായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല.

ഇജക്റ്റ് സംവിധാനം ഉപയോഗിച്ചു പൈലറ്റുമാര്‍ പുറത്തെത്തിയെങ്കിലും വിമാനത്തിന്റെ തീപ്പിടിച്ച അവശിഷ്ടങ്ങളിലേക്കാണ് ഒരു പൈലറ്റ് വീണത്. സംഭവസ്ഥത്തുതന്നെ അദ്ദേഹം മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനമായ മിറാഷ് 2000 ന്റെ നിര്‍മാതാക്കള്‍ ഫ്രഞ്ച് കമ്പനിയായ ഡാസോയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Latest