Connect with us

Ongoing News

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: കർഷകപ്രിയ പ്രഖ്യാപനങ്ങൾ പലതുമുണ്ട് ബജറ്റിൽ. കാർഷിക മേഖലക്കായി 75000 കോടി രൂപയാണ് നീക്കിവെച്ചത്. കർഷകർക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ പദ്ധതി വഴി ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കും. കേന്ദ്ര സർക്കാറിനെതിരെ കർഷക പ്രക്ഷോഭം ശക്തമാകുമ്പോഴാണ് കർഷകരെ തലോടുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ഹെക്ടറിൽ താഴെ കൃഷി ഭൂമിയുള്ള കർഷകരാണ് പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിൽ വരിക.  12 കോടി കർഷകർക്ക് ഇതിൻെറ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കർഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം തന്നെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ആദ്യ ഘടുവായ 2000 രൂപ ഉടന്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭ്യമാക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിന് മുമ്പ് തന്നെ ബാക്കി തുകയും അവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു.