പണ്ഡിതര്‍ മാതൃകാ യോഗ്യരാകണം: കാന്തപുരം

Posted on: January 30, 2019 9:31 pm | Last updated: January 30, 2019 at 9:31 pm

കോഴിക്കോട്:മത കാര്യങ്ങളില്‍ പണ്ഡിതര്‍ ജാഗരൂകരും മാതൃകായോഗ്യരുമാകണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍. കപട വേഷധാരികളും ആത്മീയ ചൂഷകരും പിശാചിന്റെ പ്രതിരൂപങ്ങളാണ് .അത്തരക്കാര്‍ക്കെതിരെ പണ്ഡിതര്‍ മനക്കരുത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കോഴിക്കോട് ജില്ലാ മുശാവറ മര്‍കസ് ഐടിസി ഹാളില്‍ സംഘടിപ്പിച്ച ഉലമ ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സയ്യിദ് അലി ബാഫഖി അധ്യക്ഷം വഹിച്ചു എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ,പേരോട് അബ്ദുറഹ്മാന്‍ സഖാഫി, യഥാക്രമം തൗഹീദ്, മുത്തലാഖ്, സ്ത്രീ രംഗപ്രവേശം അവതരിപ്പിച്ചു ക്ലാസെടുത്തു. സയ്യിദ് ത്വാഹ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വിപിഎം വില്ല്യാപ്പള്ളി, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, എം.അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍, നാസിര്‍ സഖാഫി, യൂസുഫലി സഅദി ക്യാമ്പിന് നേതൃത്വം നല്‍കി.